ന്യൂഡൽഹി: ഇന്ത്യൻ കാത്തലിക് പ്രസ് അസോസിയേഷന്റെ (ഐസിപിഎ) 56-ാം അസംബ്ലിയും മാധ്യമപ്രവർത്തകരുടെ 25-ാം ദേശീയ കണ്‍വൻഷനും ഫെബ്രുവരി 29, മാർച്ച് ഒന്ന് തീയതികളിൽ ഡൽഹിയിൽ നടക്കും. പ്രസിഡന്റ് ഇഗ്നേഷ്യസ് ഗോണ്‍സാൽവസിന്റെ അധ്യക്ഷതയിൽ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ചബിഷപ് ഡോ. ജാംബസ്തിസ്ത ദ്വിക്വാത്രോ ഉദ്ഘാടനം ചെയ്യും. മാധ്യപ്രവർത്തനം ഇന്ന്: തത്വങ്ങളുടെ മേൽ പ്രായോഗിതാവാദത്തിന്റെ മേൽക്കോയ്മയോ എന്നതാണ് വിചിന്തന വിഷയം.
അച്ചടി മാധ്യമ മേഖലയിൽ ഡൽഹിയിൽ മൂല്യാധിഷ്ഠിത സേവനം നടത്തിയ 25 പേരെയും ആദരിക്കും. ദീപിക അസോസിയേറ്റ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിൽ, ഡോ. ജോണ്‍ ദയാൽ, ജസ്വന്ത് കൗർ, ജോസ് കവി, സയ്യിദ് ജർസുമാൽ, ആശാ ഖോസ, ജോമി തോമസ്, അജ്ജു ഗ്രോവർ, ബിജയ് കുമാർ മിൻജ് എന്നിവരെയാണ് ആദരിക്കുന്നത്.
ഡൽഹി ആർച്ച്ബിഷപ് ഡോ. അനിൽ കൂട്ടോ മുഖ്യ പ്രഭാഷണവും ബറയ്പ്പൂർ ബിഷപ്പും സാമൂഹ്യ സന്പർക്ക മാധ്യമങ്ങൾക്കായുള്ള സിബിസിഐ കമ്മീഷന്റെ ചെയർമാനുമായ ഡോ. സാൽവദോർ ലോംബോ അനുഗ്രഹ പ്രഭാഷണവും നടത്തും. മുൻ സുപ്രീംകോടതി ജഡ്ജി കുര്യൻ ജോസഫ്, പുരസ്കാര സമർപ്പണം നടത്തും.
മുൻ എംപിയും പത്രാധിപരുമായിരുന്ന എച്ച്.കെ ദുവ, മാധ്യമ പ്രവർത്തകരായ എം.കെ വേണു, ടി.കെ രാജലക്ഷ്മി, രോഹിത് വെല്ലിംഗ്ടണ്‍, മനുഷ്യാവകാശ പ്രവർത്തകൻ സെഡ്രിക് പ്രകാശ്, സിഗ്നിസ് ഇന്ത്യ നാഷണൽ പ്രസിഡന്റ് ഫാ. സ്റ്റാൻലി കോഴിച്ചിറ തുടങ്ങിയവർ വിഷയതാവതരണം നടത്തും.
ഇന്ത്യൻ കാത്തലിക് പ്രസ് അസോ. അസംബ്ലിയും ദേശീയ കണ്‍വൻഷനും ഡൽഹിയിൽ 29ന്
12:04 AM Feb 23, 2020 | Deepika.com