ബംഗളൂരു: പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ അമൂല്യ ലിയോണയ്ക്കെതിരേ ബംഗളൂരുവിൽ നടത്തിയ പ്രതിഷേധ യോഗത്തിനിടെ കാഷ്മീർ മുക്തി, ദളിത് മുക്തി, മുസ്ലിം മുക്തി പ്ലക്കാർഡുയർത്തിയ സ്ത്രീക്കെതിരേ കേസെടുത്തു.
ഇവർ പോലീസ് കസ്റ്റഡിയിലാണ്. അരുദ്ര എന്ന സ്ത്രീക്കെതിരേയാണ്, സാമുദായിക സ്പർധയുണ്ടാക്കാൻ ശ്രമിച്ചുവെന്നതിന്റെ പേരിൽ കേസെടുത്തതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ചേതൻ സിംഗ് റാത്തോഡ് പറഞ്ഞു. ഹിന്ദു ജാഗ്രൺ വേദികെ ആയിരുന്നു പ്രതിഷേധ യോഗം സംഘടിപ്പിച്ചത്.
കാഷ്മീർ മുക്തി, ദളിത് മുക്തി, മുസ്ലിം മുക്തി മുദ്രാവാക്യങ്ങൾ ഇംഗ്ലീഷിലും കന്നഡയിലും എഴുതിയ പ്ലക്കാർഡാണു അരുദ്ര ഉയർത്തിയത്.
കാഷ്മീർ മുക്തി, ദളിത് മുക്തി, മുസ്ലിം മുക്തി പ്ലക്കാർഡുയർത്തിയ സ്ത്രീ അറസ്റ്റിൽ
12:52 AM Feb 22, 2020 | Deepika.com