ഗുജറാത്തിൽ വനിതാ ട്രെയിനി ക്ലാർക്കുമാരെ നഗ്നരാക്കി നിർത്തി വൈദ്യപരിശോധന

12:11 AM Feb 22, 2020 | Deepika.com
സൂ​​​​റ​​​​ത്ത്: സൂ​​​​റ​​​​ത്ത് മു​​​നി​​​​സി​​​​പ്പ​​​​ൽ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നി​​​​ലെ (എ​​​​സ്എം​​​​സി) വ​​​​നി​​​​താ ട്രെ​​​​യി​​​​നി ക്ല​​​​ാർ​​​​ക്കു​​​​മാ​​​​രെ ന​​​​ഗ്ന​​​​രാ​​​​ക്കി വൈ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം. സൂ​​​​റ​​​​ത്ത് മു​​​​നി​​​​സി​​​​പ്പ​​​​ൽ ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ബ​​​​ഞ്ചാ​​​​നി​​​​ധി പാ​​ണി​​​​യാ​​​​ണ് വെ​​​​ള്ളി​​​​യാ​​​​ഴ്ച അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട​​​​ത്.

ട്രെ​​​​യി​​​​നി ക്ല​​​​ാർ​​​​ക്കു​​​​മാ​​​​രാ​​​​യ പ​​​​ത്തു പേ​​​​രെ ഒ​​​​രു​​​​മി​​​​ച്ച് ന​​​​ഗ്ന​​​​രാ​​​​ക്കി കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നു കീ​​​​ഴി​​​​ലു​​​​ള്ള ആ​​​​ശു​​​​പ​​​​ത്രി​​​​യു​​​​ടെ ഗൈ​​​​ന​​​​ക്കോ​​​​ള​​​​ജി വാ​​​​ർ​​​​ഡി​​​​ൽ വൈ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​​ധന ന​​​​ട​​​​ത്തി​​​​യെ​​​​ന്നാ​​​​ണ് പ​​​​രാ​​​​തി. ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ വ​​​​നി​​​​താ കോ​​​​ള​​​​ജി​​​​ൽ ഹോ​​​​സ്റ്റ​​​​ൽ അ​​​​ധി​​​​കൃ​​​​ത​​​​ർ പെ​​​​ൺ​​​​കു​​​​ട്ടി​​​​യു​​​​ടെ വ​​​​സ്ത്രം ഉ​​​​രി​​​​ഞ്ഞ് ആ​​​​ർ​​​​ത്ത​​​​വ പ​​​​രി​​​​ശോ​​​​ധന ന​​​​ട​​​​ത്തി​​​​യതി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് വി​​​​ചി​​​​ത്ര​​​​മാ​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യു​​​​ടെ വാ​​​​ർ​​​​ത്ത പു​​​​റ​​​​ത്തു​​​​വ​​​​രു​​​​ന്ന​​​​ത്.

സം​​​​ഭ​​​​വ​​​​ത്തി​​​​ൽ എ​​​​സ്എം​​​​സി എം​​​​പ്ലോ​​​​യീ​​​​സ് യൂ​​​​ണി​​​​യ​​​​നാ​​​​ണ് മു​​​​നി​​​​സി​​​​പ്പ​​​​ൽ ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ​​​​ക്കു പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യ​​​​ത്. അ​​​​വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​യ പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളെ സ്ത്രീ ​​​​ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ ഗ​​​​ർ​​​​ഭ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു വി​​​​ധേ​​​​യ​​​​രാ​​​​ക്കി​​​​താ​​​​യും പ​​​​രാ​​​​തി​​​​യു​​​​ണ്ട്. സൂ​​​​റ​​​​ത്ത് മു​​​​നി​​​​സി​​​​പ്പ​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് റി​​​​സേ​​​​ർ​​​​ച്ചി​​​​ൽ (എ​​​​സ്എം​​​​ഐ​​​​എം​​​​ഇ​​​​ആ​​​​ർ) വ്യാ​​​​ഴാ​​​​ഴ്ച​​​​യാ​​​​ണ് സം​​​​ഭ​​​​വം അ​​​​ര​​​​ങ്ങേ​​​​റി​​​​യ​​​​ത്.

പ​​​​രാ​​​​തി ല​​​​ഭി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​ർ​​​ന്ന് മു​​​​നി​​​​സി​​​​പ്പ​​​​ൽ ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നാ​​​​യി മൂ​​​​ന്നം​​​​ഗ സ​​​​മി​​​​തി​​​​യെ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി. മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ഡീ​​​​ൻ ഡോ. ​​​​ക​​​​ല്പ​​​​ന ദേ​​​​ശാ​​​​യി, അ​​​​സി​​​​സ്റ്റ​​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ഗാ​​​​യ​​​​ത്രി ഗ​​​​രി​​​​വാ​​​​ല, എ​​​​ക്സിക്യൂ​​​​ട്ടീ​​​​വ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ തൃ​​​​പ്തി ക​​​​ലാ​​​​തി​​​​യ എ​​​​ന്നി​​​​വ​​​രു​​​ൾ​​​പ്പെ​​​ട്ട സ​​​മി​​​തി 15 ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കും.

നി​​​​യ​​മ​​മ​​​​നു​​​​സ​​​​രി​​​​ച്ച് ട്രെ​​​​യി​​​​നി ജീ​​​​വ​​​​ന​​​​ക്ക​​​​ാരെ ട്രെ​​​​യി​​​​നിം​​​​ഗ് കാ​​​​ല​​​​ത്ത് വൈ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു വി​​​​ധേ​​​​യ​​​​രാ​​​ക്കും.

മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തെ ട്രെ​​​​യി​​​​നിം​​​​ഗ് പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ വ​​​​നി​​​​താ ട്രെ​​​​യി​​​​നി ക്ല​​​​ാർ​​​​ക്കു​​​​മാ​​​​ർ എ​​​​സ്എം​​​​എം​​​​ഇ​​​​ആ​​​​റി​​​​ൽ വൈ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കാ​​​​യി എ​​​​ത്തു​​​​ന്നു​​​​ണ്ടെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

വൈ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു യൂ​​​​ണി​​​​യ​​​​ൻ എ​​​​തി​​​​ര​​​​ല്ലെ​​​​ന്നും പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ രീ​​​​തി​​​​യോ​​​​ടാ​​​​ണ് എ​​​​തി​​​​രെ​​​​ന്നും യൂ​​​​ണി​​​​യ​​​​ൻ വ്യ​​​​ക്ത​​​​മാ​​​​ക്കി. കു​​​​റ്റ​​​​ക്കാ​​​​ർ​​​​ക്കെ​​​​തി​​​​രേ ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് സൂ​​​​റ​​​​ത്ത് മേ​​​​യ​​​​ർ ജ​​​​ഗ​​​​ദീ​​​​ഷ് പ​​​​ട്ടേ​​​​ൽ പ​​​​റ​​​​ഞ്ഞു.