പാക് ഷെല്ലാക്രമണത്തിൽ ഏഴു വീടുകൾ തകർന്നു
12:11 AM Feb 22, 2020 | Deepika.com
ജമ്മു: നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ ഏഴു വീടുകൾ തകർന്നു. പൂഞ്ച് ജില്ലയിലെ ഷാപുർ സെക്ടറിലെ ദോക്രി, ഖാസ്ബ ഗ്രാമങ്ങളിലെ വീടുകളാണ് ഷെല്ലാക്രമണത്തിൽ തകർന്നത്.