എആർടി റെഗുലേഷൻ ബില്ലിന് അംഗീകാരം
12:38 AM Feb 20, 2020 | Deepika.com
ന്യൂഡൽഹി: കൃത്രിമ ഗർഭധാരണത്തിനു ദേശീയ രജിസ്ട്രേഷൻ അഥോറിറ്റി രൂപവത്കരിക്കാൻ വേണ്ട നിയമനിർമാണത്തിനു കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി (എആർടി) റേഗുലേഷൻ ബിൽ ഇനി പാർലമെന്റിൽ അവതരിപ്പിച്ചു പാസാക്കണം. ഗർഭസ്ഥശിശുവിന്റെ ലിംഗ നിർണയം നിരോധിക്കുന്നതാകും ബിൽ.