യുപി പോലീസിനെ ന്യായീകരിച്ച് യോഗി ആദിത്യനാഥ്

12:38 AM Feb 20, 2020 | Deepika.com
ല​​ക്നോ: പൗ​​ര​​ത്വ നി​​യ​​മ ഭേ​​ദ​​ഗ​​തി​​ക്കെ​​തി​​രേ ന​​ട​​ന്ന പ്ര​​ക്ഷോ​​ഭ​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ലു​​ണ്ടാ​​യ പോ​​ലീ​​സ് വെ​​ടി​​വ​​യ്പി​​നെ ന്യാ​​യീ​​ക​​രി​​ച്ച് മു​​ഖ്യ​​മ​​ന്ത്രി യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥ്. ചി​​ല​​ർ മ​​രി​​ക്ക​​ണ​​മെ​​ന്ന ഉ​​ദ്ദേ​​ശ്യ​​ത്തോ​​ടെ വ​​രി​​ക​​യാ​​ണെ​​ങ്കി​​ൽ എ​​ങ്ങ​​നെ​​യാ​​ണു അ​​വ​​ർ ജീ​​വ​​നോ​​ടെ ഉ​​ണ്ടാ​​വു​​ക എ​​ന്ന് ആ​​ദി​​ത്യ​​നാ​​ഥ് ചോ​​ദി​​ച്ചു.

പോ​​ലീ​​സി​​ന്‍റെ വെ​​ടി​​യേ​​റ്റ് ആ​​രും മ​​രി​​ച്ചി​​ട്ടി​​ല്ല. എ​​ന്നാ​​ൽ, ക​​ലാ​​പ​​മു​​ണ്ടാ​​യാ​​ൽ അ​​വ​​രു​​ടെ ഭാ​​ഷ​​യി​​ൽ​​ത്ത​​ന്നെ തി​​രി​​ച്ച​​ടി​​ക്കും. പോ​​ലീ​​സി​​ന്‍റെ ബു​​ള്ള​​റ്റു​​കൊ​​ണ്ട് ആ​​രും മ​​രി​​ച്ചി​​ട്ടി​​ല്ല.

ക​​ലാ​​പ​​കാ​​രി​​ക​​ളു​​ടെ ബു​​ള്ള​​റ്റു​​ക​​ൾ​​കൊ​​ണ്ടാ​​ണ് അ​​വ​​രെ​​ല്ലാം മ​​രി​​ച്ച​​ത്. -യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥ് പ​​റ​​ഞ്ഞു.

പൗ​​ര​​ത്വ നി​​യ​​മ ഭേ​​ദ​​ഗ​​തി​​ക്കെ​​തി​​രാ​​യ പ്ര​​ക്ഷോ​​ഭ​​ത്തി​​ൽ യു​​പി​​യി​​ൽ 20 പേ​​രാ​​ണു മ​​രി​​ച്ച​​ത്.