ഛത്തീസ്ഗഡിൽ രണ്ടു മാവോയിസ്റ്റുകളെ വധിച്ചു
12:22 AM Feb 20, 2020 | Deepika.com
റായ്പുർ: ഛത്തീസ്ഗഡിൽ വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ രണ്ടു മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. സുക്മ ജില്ലയിലെ തോൻഡമാർക്ക, കാസൽപാഡ് ഗ്രാമങ്ങളിലായിരുന്നു ഏറ്റുമുട്ടൽ. കാസൽപാഡിലെ ഏറ്റുമുട്ടലിനിടെ ഒരു സ്പെഷൽ ടാസ്ക് ഫോഴ്സ് ജവാനു പരിക്കേറ്റു.