ഛത്തീസ്ഗഡിൽ കമാൻഡോയ്ക്കു വീരമൃത്യു
12:28 AM Feb 19, 2020 | Deepika.com
റായ്പുർ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ സിആർപിഎഫിന്റെ കോബ്ര കമാൻഡോ വീരമൃത്യു വരിച്ചു. പരിക്കേറ്റ കോബ്ര കമാൻഡോ കോൺസ്റ്റബിൾ കാനായി മാജീ യെ ഹെലികോപ്റ്ററിൽ റായ്പുരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഒരു കമാൻഡോ ചികി ത്സയിലാണ്.