വിമാനത്തിന്റെ എൻജിനു തീപിടിച്ചു
12:27 AM Feb 19, 2020 | Deepika.com
മുംബൈ: 131 യാത്രക്കാർ കയറിയ ഗോ എയർ വിമാനത്തിന്റെ എൻജിനിൽ തീപിടിത്തം. അഹമ്മദാബാദ് വിമാനത്താവളത്തിൽനിന്നു ബംഗളൂരുവിലേക്ക് ടേക്ക് ഓഫ് ചെയ്യാൻ തുടങ്ങുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. പക്ഷിയിടിച്ചതായിരുന്നു കാരണം. യാത്രക്കാരെ സുരക്ഷിതരായി ഇറക്കി.