ന്യൂഡൽഹി: ചൈനയിലും മറ്റു രാജ്യങ്ങളിലുമായി 1700ലേറെ പേരുടെ മരണത്തിനു കാരണമായ കൊറോണ മാംസാഹാരികളെ ശിക്ഷിക്കാനുള്ള അവതാരമാണെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ അധ്യക്ഷൻ സ്വാമി ചക്രപാണി.
കൊറോണ എന്നതു വൈറസല്ല. സാധു ജീവികളെ സംരക്ഷിക്കാനുള്ള അവതാരമാണ്.മാംസാഹാരം കഴിക്കുന്ന ചൈനക്കാരെ പാഠം പഠിപ്പിക്കാൻ എത്തിയതാണിത് . വൈറസിൽനിന്നു രക്ഷനേടാൻ ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിംഗ് കൊറോണ വിഗ്രഹം പ്രതിഷ്ഠിച്ച് മാപ്പപേക്ഷിക്കണം .അത് അവതാരത്തിന്റെ കോപം തണുപ്പിക്കും-ചക്രപാണി പറയുന്നു.
ഇന്ത്യക്കാർ വൈറസിനെ ഭയപ്പെടേണ്ടതില്ല. ദൈവത്തെ ആരാധിക്കുകയും പശുക്കളെ സംരക്ഷിക്കുകയും ചെയ്യുന്ന ഇന്ത്യക്കാർക്ക് കൊറോണയ്ക്കെതിരേ പ്രതിരോധശേഷിയുണ്ട്. ചക്രപാണി പറയുന്നു.
കൊറോണ വൈറസല്ല, മാംസാഹാരികളെ ശിക്ഷിക്കാനുള്ള അവതാരം
12:17 AM Feb 18, 2020 | Deepika.com