മോഗ: പഞ്ചാബിലെ മോഗ പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ഭാര്യയെയും മൂന്നു ബന്ധുക്കളെയും സർവീസ് റൈഫിളായ എകെ 47 ഉപയോഗിച്ച് വെടിവച്ചു കൊലപ്പെടുത്തി. പിന്നീട് ഇയാൾ പോലീസിനു മുന്പാകെ കീഴടങ്ങി.
കുൽവിന്ദർ സിംഗാണു കൂട്ടക്കൊല നടത്തിയത്. ഇയാളുടെ ഭാര്യ ഏതാനും ദിവസം മുന്പ് ധരംകോട്ടിലെ സ്വന്തം വീട്ടിലേക്കു പോയിരുന്നു. ഇവിടെവച്ചുണ്ടായ വാക്കുതർക്കത്തിനിടെ കുൽവിന്ദർ ഭാര്യ രാജ്വിന്ദർ കൗർ(45), അമ്മായിയമ്മ സത്വിന്ദർ കൗർ(65), ഭാര്യാസഹോദരൻ ജയ്കരൺ സിംഗ്(40), ഭാര്യാസഹോദരി ഉപിന്ദർജീത് കൗർ(32) എന്നിവരെ വെടിവച്ചു കൊല്ലുകയായിരുന്നു. ഭാര്യസഹോദരന്റെ പത്തുവയസുള്ള മകൾക്ക് പരിക്കേറ്റു. ഭാര്യയുടെ ബന്ധുക്കളുമായി കുൽവിന്ദർ സിംഗിനു ഭൂമി സംബന്ധിച്ച് തർക്കങ്ങളുണ്ടായിരുന്നു.
ഹെഡ് കോൺസ്റ്റബിൾ ഭാര്യയെയും മൂന്നു ബന്ധുക്കളെയും വെടിവച്ചു കൊന്നു
12:33 AM Feb 17, 2020 | Deepika.com