വിദ്യാർഥിനികൾക്ക് ആർത്തവ പരിശോധന: മൂന്നു പേർക്ക് സസ്പെൻഷൻ
12:33 AM Feb 17, 2020 | Deepika.com
കച്ച്: ഗുജറാത്തിൽ വിദ്യാർഥിനികളുടെ അടിവസ്ത്രമുരിഞ്ഞ് ആർത്തവ പരിശോധന നടത്തിയ സംഭവത്തിൽ ഭുജ് ശ്രീ സഹജാനന്ദ് ഇൻസ്റ്റിറ്റ്യൂട്ടിലെ മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ഫെബ്രുവരി 11നായിരുന്നു വനിതാ ജീവനക്കാരി 60 വിദ്യാർഥികളെ ആർത്തവ പരിശോധനയ്ക്കു വിധേയമാക്കിയത്.ദേശീയ വനിതാ കമ്മീഷനിലെ ഏഴ് അംഗങ്ങൾ ഇന്നലെ ഹോസ്റ്റലിലെത്തി വിദ്യാർഥിനികളുടെ മൊഴിയെടുത്തു.