വുഹാനിൽനിന്നു മടങ്ങിയെത്തിയ 406 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
12:33 AM Feb 17, 2020 | Deepika.com
ന്യൂഡൽഹി: കൊറോണ വൈറസ് രോഗം പടർന്നു പിടിച്ച ചൈനയിലെ വുഹാനിൽനിന്നു മടങ്ങിയെത്തിയ 406 പേരുടെ സാന്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ്. ഇന്തോ-ടിബിറ്റൻ ബോർഡർ പോലീസിന്റെ ക്വാറന്റൈൻ സംവിധാനത്തിൽ കഴിയുന്ന ഇവരെ തിങ്കളാഴ്ച ഡിസ്ചാർജ് ചെയ്തേക്കും. ആരോഗ്യമന്ത്രാലയത്തിന്റെ ഉപദേശക സമിതിയുടെ റിപ്പോർട്ട് ലഭിച്ചാൽ 406 പേരെ നാട്ടിലേക്കു വിടുമെന്ന് ഐടിബിപി വക്താവ് അറിയിച്ചു.