സിബിഎസ്ഇ 10, 12 പരീക്ഷകൾ നാളെ മുതൽ
01:18 AM Feb 16, 2020 | Deepika.com
ന്യൂഡൽഹി: രാജ്യത്തു 30 ലക്ഷത്തോളം വിദ്യാർഥികളുടെ സിബിഎസ്ഇ ബോർഡ് പരീക്ഷകൾ നാളെ തുടങ്ങും. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയ്ക്കു 18.89 ലക്ഷവും പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കു 12.07 ലക്ഷവും പേരാണ് എഴുതുന്നത്. 10-ാം ക്ലാസ് പരീക്ഷ മാർച്ച് 20-നും 12-ലേത് മാർച്ച് 30-നും അവസാനിക്കും.