കോയമ്പത്തൂര്‍: ടാക്സി ഡ്രൈവറെ ദുരുഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മുത്തുസ്വാമി കോളനി തെന്വടിവുവീഥി ത്യാഗരാജന് (37) ആണ് മരിച്ചത്. രാവിലെ നരസിംഹനായ്ക്കന്പാളയം ബസ് സ്റ്റോപ്പ് പ്രദേശത്ത് കൗശിക നദിക്കരയിലാണ് ത്യാഗരാജന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പെരിയനായ്ക്കന്‍ പാളയം ഇന്‍സ്പെക്ടര്‍ പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൃതദേഹത്തിനരികെ കിടന്നിരുന്ന മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മരിച്ച വ്യക്തിയെപ്പറ്റി വിവരം ലഭിച്ചത്. പോലീസ് അന്വേഷണം തുടങ്ങി.
ടാക്സി ഡ്രൈവറെ മരിച്ചനിലയില്‍ കണ്ടെത്തി
12:08 AM Feb 16, 2020 | Deepika.com