പാക് ഷെല്ലാക്രമണം; നാട്ടുകാരൻ കൊല്ലപ്പെട്ടു
12:44 AM Feb 15, 2020 | Deepika.com
ജമ്മു: നിയന്ത്രണരേഖയിൽ ഇന്ത്യൻ പോസ്റ്റുകൾക്കും ജനവാസ മേഖലകൾക്കും നേർക്ക് പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ നാട്ടുകാരൻ കൊല്ലപ്പെട്ടു. നാലു പേർക്കു പരിക്കേറ്റു. ജമ്മു ജില്ലയിലെ ഷാപുർ, കെർനി മേഖലകളിലായിരുന്നു ആക്രമണം. 120 എംഎം മോർട്ടാറുകൾ ഉപയോഗിച്ചായിരുന്നു പാക് ആക്രമണം. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.