കെ.സുരേന്ദ്രൻ ബിജെപി പ്രസിഡന്റായേക്കും
12:44 AM Feb 15, 2020 | Deepika.com
ന്യൂഡൽഹി: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രനെ നിയമിച്ചേക്കും. പ്രഖ്യാപനം രണ്ടുദിവസത്തിനുള്ളിൽ വരുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് പാർട്ടിയുടെ ദേശീയ നേതൃസമിതിയിൽ തീരുമാനം എടുത്തതായാണ് അറിയുന്നത്.