കാഷ്മീരിൽ ഗ്രനേഡുമായി മൂന്നു വിദ്യാർഥികളെ അറസ്റ്റ് ചെയ്തു
12:44 AM Feb 15, 2020 | Deepika.com
ശ്രീനഗർ: കാഷ്മീരിൽ ഗ്രനേഡുമായി യാത്ര ചെയ്യുകയായിരുന്ന മൂന്നു വിദ്യാർഥികളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഇർഫാൻ അഹമ്മദ് ഖാൻ, മുദാബിർ ഐജാസ്, വാഹിദ് അഷ്റഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒരു ഇരുചക്രവാഹനത്തിൽ പോകവേ സുരക്ഷാസേന ഇവരെ പിടികൂടിയത്.