ട്രംപിന്‍റെ സന്ദർശനം: ചേരികൾ മറയ്ക്കുന്നതിനെ വിമർശിച്ച് കോൺഗ്രസ്

12:34 AM Feb 15, 2020 | Deepika.com
ഗാ​​​ന്ധി​​​ന​​​ഗ​​​ർ: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ന​​​ഗ​​​ര​​​ത്തി​​​ലെ ചേ​​​രി​​​ക​​​ളെ മ​​​റ​​​ച്ച് മ​​​തി​​​ൽ​​​കെ​​​ട്ടു​​​ന്ന​​​തി​​​നെ നി​​​ശി​​​ത​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ചു കോ​​​ൺ​​​ഗ്ര​​​സ്. ദ​​​രി​​​ദ്ര​​​ർ താ​​​മ​​​സി​​​ക്കു​​​ന്ന ചേ​​​രി ട്രം​​​പി​​​ന്‍റെ ക​​​ണ്ണി​​​ൽ​​​പ്പെ​​​ടാ​​​തി​​​രി​​​ക്കാ​​​നാ​​​ണു മ​​​തി​​​ൽ​​​കെ​​​ട്ടു​​​ന്ന​​​തെ​​​ന്ന് കോ​​​ൺ​​​ഗ്ര​​​സ് ആ​​​രോ​​​പി​​​ച്ചു. എ​​​ന്നാ​​​ൽ ട്രം​​​പി​​​ന്‍റെ സ​​​ന്ദ​​​ർ​​​ശ​​​നം തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്പേ മ​​​തി​​​ൽ കെ​​​ട്ട​​​ൽ പ​​​ദ്ധ​​​തി​​​ക്ക് അ​​​നു​​​മ​​​തി ന​​​ല്കി​​​യി​​​രു​​​ന്ന​​​താ​​​യി ബി​​​ജെ​​​പി ഭ​​​രി​​​ക്കു​​​ന്ന അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് മു​​​നി​​​സി​​​പ്പ​​​ൽ കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ പ​​​റ​​​ഞ്ഞു.

ന​​​ഗ​​​ര​​​പ്രാ​​​ന്ത​​​ത്തി​​​ലെ സ​​​ർ​​​ദാ​​​ർ​​​ന​​​ഗ​​​ർ കോ​​​ള​​​നി​​​യി​​​ലെ റോ​​​ഡു​​​വ​​​ക്കി​​​ൽ ചേ​​​രി​​​യെ മ​​​റ​​​ച്ചാ​​​ണ് മ​​​തി​​​ൽ കെ​​​ട്ടു​​​ന്ന​​​ത്. ട്രം​​​പി​​​ന്‍റെ റൂ​​​ട്ട് ഇ​​​തി​​​ലേ ആ​​​യി​​​രി​​​ക്കു​​​മോ​​​യെ​​​ന്ന​​​തി​​​ൽ വ്യ​​​ക്ത​​​ത​​​യി​​​ല്ലെ​​​ന്നാ​​​ണ് മു​​​നി​​​സി​​​പ്പ​​​ൽ ഡെ​​​പ്യൂ​​​ട്ടി ക​​​മ്മീ​​​ഷ​​​ണ​​​ർ കെ.​​​ബി. ത​​​ക്ക​​​ർ പ​​​റ​​​ഞ്ഞ​​​ത്. നാ​​​ല് അ​​​ടി ഉ​​​യ​​​ര​​​ത്തി​​​ൽ 500 മീ​​​റ്റ​​​ർ നീ​​​ള​​​ത്തി​​​ലാ​​​ണ് മ​​​തി​​​ൽ കെ​​​ട്ടു​​​ന്ന​​​ത്. പ​​​ണ്ട് അ​​​വി​​​ടെ മ​​​തി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​ണ്. അ​​​തു ന​​​ശി​​​ച്ച​​​തി​​​നാ​​​ലാ​​​ണ് പു​​​തി​​​യ​​​ത് കെ​​​ട്ടു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.
ഗു​​​ജ​​​റാ​​​ത്തി​​​ലെ യാ​​​ഥാ​​​ർ​​​ഥ്യം യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റി​​​നെ കാ​​​ണി​​​ക്കാ​​​തി​​​രി​​​ക്കാ​​​നാ​​​ണ് മ​​​തി​​​ൽ കെ​​​ട്ടു​​​ന്ന​​​തെ​​​ന്ന് കോ​​​ൺ​​​ഗ്ര​​​സ് സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ മ​​​നീ​​​ഷ് ദോ​​​ഷി പ​​​റ​​​ഞ്ഞു. ബി​​​ജെ​​​പി​​​യു​​​ടെ 25 വ​​​ർ​​​ഷ ഭ​​​ര​​​ണ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ദാ​​​രി​​​ദ്ര്യം കൂ​​​ടി. ദാ​​​രി​​​ദ്ര്യം നി​​​ർ​​​മാ​​​ർ​​​ജ​​​നം ചെ​​​യ്യു​​​ന്ന​​​തി​​​നു പ​​​ക​​​രം മ​​​റ​​​ച്ചു​​​പി​​​ടി​​​ക്കാ​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു.