പെൺകുട്ടികൾ മാനഭംഗത്തിനിരയായി: ആൾദൈവത്തിനെതിരേ കേസ്
11:26 PM Jan 29, 2020 | Deepika.com
പഞ്ച്കുല: പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ തടങ്കലിൽ പാർപ്പിച്ച് മൂന്നു ദിവസത്തോളം മാനഭംഗത്തിനിരയാക്കിയ സ്വയം പ്രഖ്യാപിത ആൾ ദൈവത്തിനെതിരേ കേസെടുത്തു. റായ്പുരാനിയിൽ സ്വന്തമായി ആശ്രമം നടത്തിവന്ന ബാബാ ലക്ഷാനന്ദിനെതിരേയാണു പോക്സോ നിയമപ്രകാരം കേസെടുത്തത്.