ന്യൂഡൽഹി: വെള്ളി, ശനി ദിവസങ്ങളിൽ ബാങ്കുകളിൽ പണിമുടക്ക്. ശന്പളപരിഷ്കരണ വിഷയത്തിലാണു സമരം. ബാങ്കുകളിലെ ഒൻപതു യൂണിയനുകൾ ഉൾപ്പെട്ട യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആണ് 31നും ഫെബ്രുവരി ഒന്നിനും പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഓഫീസർമാരുടെയും ജീവനക്കാരുടെയും സംഘടനകൾ പണിമുടക്കുന്നതിനാൽ ബാങ്കുകളുടെ പ്രവർത്തനം തടസപ്പെടും. ചീഫ് ലേബർ കമ്മീഷണർ തിങ്കളാഴ്ച നടത്തിയ ഒത്തുതീർപ്പു ചർച്ച വിജയിച്ചില്ല.
വെള്ളിയും ശനിയും ബാങ്കുകളിൽ പണിമുടക്ക്
12:20 AM Jan 29, 2020 | Deepika.com