ന്യൂഡൽഹി: നിരോധിത സംഘടനയായ നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോ ലാൻഡുമായി സമാധാന കരാറിൽ ഒപ്പുവച്ച് കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ആസാം മുഖ്യമന്ത്രി സർബാനന്ദ സോനാവാളും സംഘടനയുടെ നേതാക്കളുമാണ് സമാധാന കരാറിൽ ഒപ്പുവച്ചത്. കരാർ സമാധാനത്തിന്റെ പുതിയ അന്തരീക്ഷം ഉണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
വിഘടനവാദം ഉയർത്തി ആസാമിൽ ആഭ്യന്തര കലാപങ്ങൾ നടത്തിക്കൊണ്ടിരുന്ന സംഘടനയാണ് ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡ്. ഓൾ ബോഡോ സ്റ്റുഡന്റസ് യൂണിയനും ആയുധം ഉപേക്ഷിച്ച് കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. എൻഡിഎഫ്ബിയുടെയും എബിഎസ്യു വിന്റെയും നാലു വിഭാഗങ്ങളാണ് കീഴടങ്ങിയിരിക്കുന്നത്.
ബോഡോ തീവ്രവാദികളുമായി കരാർ; ആസാം സമാധാനപാതയിൽ
03:58 AM Jan 28, 2020 | Deepika.com