സിഎഎ: യുപി സർക്കാരിനോട് ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടു

12:13 AM Jan 28, 2020 | Deepika.com
അ​​ല​​ഹാ​​ബാ​​ദ്: പൗ​​ര​​ത്വ നി​​യ​​മ ഭേ​​ദ​​ഗ​​തി​​ക്കെ​​തി​​രേ​​യു​​ള്ള പ്ര​​തി​​ഷേ​​ധ​​ത്തി​​നി​​ടെ​​യു​​ണ്ടാ​​യ പോ​​ലീ​​സ് ന​​ട​​പ​​ടി​​ക​​ളെ​​ക്കു​​റി​​ച്ച് അ​​ല​​ഹാ​​ബാ​​ദ് ഹൈ​​ക്കോ​​ട​​തി യു​​പി സ​​ർ​​ക്കാ​​രി​​നോ​​ട് വി​​ശ​​ദീ​​ക​​ര​​ണം ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഫെ​​ബ്രു​​വ​​രി 17ന​​കം വി​​ശ​​ദീ​​ക​​ര​​ണം ന​​ല്കാ​​നാ​​ണ് ചീ​​ഫ് ജ​​സ്റ്റീ​​സ് ഗോ​​വി​​ന്ദ് മാ​​ഥു​​ർ, ജ​​സ്റ്റീ​​സ് സി​​ദ്ധാ​​ർ​​ഥ വ​​ർ​​മ എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ ബെ​​ഞ്ച് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്.

പ്ര​​തി​​ഷേ​​ധ​​ത്തി​​നി​​ടെ എ​​ത്ര പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു​​വെ​​ന്നും പോ​​ലീ​​സി​​നെ​​തി​​രേ​​യു​​ള്ള ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​ട്ടു​​ള്ള പ​​രാ​​തി​​ക​​ളെ​​ക്കു​​റി​​ച്ച് വ്യ​​ക്ത​​മാ​​ക്കാ​​ൻ കോ​​ട​​തി നി​​ർ​​ദേ​​ശി​​ച്ചു.

പ്ര​​ക്ഷോ​​ഭ​​ത്തി​​നി​​ടെ പോ​​ലീ​​സ് വെ​​ടി​​വ​​യ്പി​​ൽ 20 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. പോ​​ലീ​​സ് ന​​ട​​പ​​ടി​​ക​​ളെ​​ക്കു​​റി​​ച്ച് സു​​പ്രീം​​കോ​​ട​​തി മേ​​ൽ​​നോ​​ട്ട​​ത്തി​​ലു​​ള്ള പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ സം​​ഘം വേ​​ണ​​മെ​​ന്നാ​​ണ് മ​​നു​​ഷ്യാ​​വ​​കാ​​ശ സം​​ഘ​​ട​​ന​​ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്.