മോദി ഭരണഘടന സ്വീകരിച്ചില്ലെന്നു കോൺഗ്രസ്

12:13 AM Jan 28, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ഭ​ര​ണ​ഘ​ട​ന അ​യ​ച്ചു​കൊ​ടു​ത്തി​ട്ടു സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് കോ​ണ്‍ഗ്ര​സ്. റി​പ്പ​ബ്ലി​ക് ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കോ​ണ്‍ഗ്ര​സ് ഭ​ര​ണ​ഘ​ട​ന അ​യ​ച്ചു​കൊ​ടു​ത്ത​ത്. ഓ​ണ്‍ലൈ​ൻ ബു​ക്ക് ചെ​യ്ത് ആ​മ​സോ​ണ്‍ വ​ഴി​യാ​ണ് ഭ​ര​ണ​ഘ​ട​ന അ​യ​ച്ചു​കൊ​ടു​ത്ത​ത്.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സെ​ൻ​ട്ര​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് ഇ ​ബ്ലോ​ക്ക് അ​ഡ്ര​സി​ലേ​ക്കാ​ണ് ഭ​ര​ണ​ഘ​ട​ന അ​യ​ച്ചു​കൊ​ടു​ത്ത​ത്. അ​ഡ്ര​സി​ലു​ള്ള​വ​ർ സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ആ​മ​സോ​ണ്‍ അവ തി​രി​ച്ചു​ന​ൽ​കി. ‘ പ്രി​യ​പ്പെ​ട്ട ഇ​ന്ത്യ​ക്കാ​രെ, ഞ​ങ്ങ​ൾ ശ്ര​മി​ച്ചു. പ​ക്ഷേ മോ​ദി​ജി​ക്ക് ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന​യോ​ട് താ​ത്പ​ര്യ​മി​ല്ല’- എ​ന്ന് കോ​ണ്‍ഗ്ര​സ് ട്വി​റ്റ​റി​ൽ കു​റി​ച്ചു.