പ്രായപൂർത്തിയാതാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തി, കൊന്നു: രണ്ടു പേർക്ക് വധശിക്ഷ
12:13 AM Jan 28, 2020 | Deepika.com
ഹൂഗ്ലി: പശ്ചിമബംഗാളിലെ ജിറാത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്നുപേർ ചേർന്നു കൂട്ടമാനംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർക്ക് ഹൂഗ്ലി ജില്ലാ കോടതി വധശിക്ഷ വിധിച്ചു. ഗൗരബ് മണ്ഡൽ, കൗശിക് മാലിക് എന്നിവർക്കാണ് ജില്ലാ സെഷൻസ് ജഡ്ജി മാനസ് രഞ്ജൻ സന്യാൽ തൂക്കുകയർ വിധിച്ചത്.