ന്യൂഡൽഹി: ജമ്മു കാഷ്മീരിലുണ്ടായ തീവ്രവാദി ആക്രമണത്തിനിടെ കൊല്ലപ്പെട്ട നായിബ് സുബേദാർ സോംബീർ അടക്കം ആറ് സൈനികർക്ക് രാഷ്ട്രപതിയുടെ ശൗര്യചക്ര ബഹുമതി. ലഫ്. കേണൽ ജ്യോതി ലാമ, മേജർ കോഞ്ജംഗ്ബം ബിജേന്ദ്ര സിംഗ്, നായിബ് സുബേദാർ നരേന്ദ്ര സിംഗ്, നായിക് നരേശ് കുമാർ, സിപോയി കർമദിയോ ഓറോണ്‍ എന്നിവരാണ് ഈ പുരസ്കാരത്തിന് അർഹരായ മറ്റുള്ളവർ. ഒളിന്പിക് മെഡൽ ജേതാവ് സുബേദാർ ജിൻസണ് ജോണ്സണ് വിശിഷ്ട സേവനത്തിനുള്ള സേനാ മെഡലിനും അർഹനായി.
312 പേരാണ് റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സേനാ മെഡലിനു അർഹരായിട്ടുള്ളത്. പരമവിശിഷ്ട സേവാ മെഡൽ (19), ഉത്തം യുദ്ധസേവ മെഡൽ (നാല്), അതിവിശിഷ്ട സേവാ മെഡൽ (32), ശൗര്യചക്ര (ആറ്), ധീരതയ്ക്കുള്ള യുദ്ധസേനാ മെഡൽ (12), ധീരതയ്ക്കുള്ള സേനാ മെഡൽ (111), സ്തുത്യർഹ സേവനത്തിനുള്ള സേനാ മെഡൽ (36), വിശിഷ്ട സേവാ മെഡൽ (76) ഓപ്പറേഷൻ രക്ഷക് (15) എന്നി വിഭാഗങ്ങളിലായാണ് സേനാ മെഡലുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
അതിവിശിഷ്ട സേവാ മെഡൽ മേജർ ജനറൽ ജോണ്സണ് പി. മാത്യു, മേജർ ജനറൽ പി. ഗോപാലകൃഷ്ണ മേനോൻ, മേജർ ജനറൽ പ്രദീപ് ചന്ദ്രൻ നായർ എന്നിവരും ധീരതയ്ക്കുള്ള സേനാ മെഡൽ മേജർ സി. പ്രവീണ്‍ കുമാർ, മേജർ രാഹുൽ ബാലമോഹൻ, മേജർ അജയ് കുമാർ, ക്യാപ്റ്റൻ രഞ്ജിത് കുമാർ, ലാൻസ് നായിക് അനിൽ കുമാർ, സിപോയി വിനോദ് കുമാർ എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്.
വിശിഷ്ട സേവനത്തിനുള്ള സേനാ മെഡലിനു കേണൽ സഞ്ജു മാത്യു, ലഫ്. കേണൽ ബിശ്വാസ് രാമചന്ദ്രൻ നന്പ്യാർ, ബ്രിഗേഡിയർ രാമൻകുട്ടി പ്രേംരാജ്, ബ്രിഗേഡിയർ മനീഷ് കുമാർ, ബ്രിഗേഡിയർ രമേശ് ബാലൻ, കേണൽ അക്ഷൻ ചന്ദ്രൻ, കേണൽ അജയ് കുമാർ തുടങ്ങിയവരും ഇടം നേടിയിട്ടുണ്ട്.
ആറ് സൈനികർക്ക് ശൗര്യചക്ര
01:41 AM Jan 26, 2020 | Deepika.com