മുംബൈ: മഹാരാഷ്ട്രയിലെ മുൻ ബിജെപി സർക്കാർ പ്രതിപക്ഷനേതാക്കളുടെ ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ അന്വേഷണം. ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള മുൻ ബിജെപി സർക്കാർ കോൺഗ്രസ്-എൻസിപി നേതാക്കളുടെ ഫോൺ ചോർത്തിയെന്ന ആരോപണം അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു.
2019 ലെ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്കിടെ കോൺഗ്രസ്-എൻസിപി നേതാക്കളുടെ ഫോൺചോർത്തിയെന്നാണ് ആരോപണം. ഇതിനുള്ള സോഫ്റ്റ്വേർ വാങ്ങുന്നതിന് ചില ഉദ്യോഗസ്ഥരെ ഇസ്രയേലിലേക്ക് അയച്ചുവെന്നും പറയപ്പെടുന്നു.
മഹാരാഷ്ട്രയിൽ ബിജെപി സർക്കാരിന്റെ കാലത്ത് കോൺഗ്രസ്, എൻസിപി നേതാക്കളുടെ ഫോൺ ചോർത്തി: മന്ത്രി
12:34 AM Jan 25, 2020 | Deepika.com