സാമുദായിക സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു
12:34 AM Jan 25, 2020 | Deepika.com
ആനന്ദ്: ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വിനു ചാവ്ഡ എന്നയാൾ വെടിയേറ്റാണ് മരിച്ചത്. ഖംബത് പട്ടണത്തിലെ അക്ബർപുരിലായിരുന്നു സംഘർഷമുണ്ടായത്. ഇരു സമുദായത്തിലും പെട്ട അഞ്ചു പേരുടെ വീടുകൾ നശിപ്പിക്കപ്പെട്ടു.