മംഗളൂരു: വിമാനത്താവളത്തിൽ ബോംബ് വച്ച സംഭവത്തിൽ കീഴടങ്ങിയ പ്രതി ആദിത്യ റാവുവിനെ കോടതി പത്തു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. മംഗളൂരു ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടത്.
ബംഗളൂരുവിൽനിന്ന് ബുധനാഴ്ച രാത്രിയിൽ മംഗളൂരുവിൽ എത്തിച്ച പ്രതിയെ ഇന്നലെ രാവിലെയാണ് കോടതിയിൽ ഹാജരാക്കിയത്. സ്ഫോടകവസ്തു നിരോധന നിയമപ്രകാരവും നിയമവിരുദ്ധ പ്രവർത്തന നിയമപ്രകാരവും രണ്ട് കേസുകളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മംഗളൂരു വിമാനത്താവളത്തിലെ കെഞ്ചാർ ടെർമിനലിലെ ടിക്കറ്റ് കൗണ്ടറിനു സമീപം ലാപ്ടോപ് ബാഗിലാക്കിയ ബോംബുകൾ കണ്ടെത്തിയത്. രാജ്യമാകെ ശ്രദ്ധേയനാകാൻവേണ്ടിയാണ് ബോംബ് വച്ചതും ബംഗളൂരുവിലെ പോലീസ് ആസ്ഥാനത്ത് കീഴടങ്ങുകയും ചെയ്തതെന്ന് ആദിത്യ റാവു മൊഴി നൽകിയതായി പോലീസ് പറഞ്ഞു.
ബോംബ്: ആദിത്യ റാവു പോലീസ് കസ്റ്റഡിയിൽ
12:02 AM Jan 24, 2020 | Deepika.com