പരസ്യങ്ങളിൽ മോദിയുടെ ചിത്രം ഉറപ്പാക്കണമെന്ന്
12:02 AM Jan 24, 2020 | Deepika.com
മുംബൈ: മഹാരാഷ്ട്രയിലെ സർക്കാർ പരസ്യങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉൾപ്പെടുത്തുന്നത് ഉറപ്പാക്കണമെന്നു മുഖ്യമന്ത്രി ഉദ്ധവ് താക്കറയോടു മുതിർന്ന ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്. കേന്ദ്രപദ്ധതികളുടെ പരസ്യങ്ങളിൽനിന്നു പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.