ബംഗളൂരു: സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ മലയാളിയും ബംഗളൂരു ശാന്തിനഗർ എംഎൽഎയുമായ എൻ.എ. ഹാരിസ് ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. നഗരത്തിലെ വിവേക് നഗറിനടുത്ത് വണ്ണാർപേട്ടിൽ ബുധനാഴ്ച രാത്രി 8.30ന് തമിഴ് സംഘടന സംഘടിപ്പിച്ച എംജിആർ ജന്മദിനാഘോഷത്തിനിടെയായിരുന്നു സംഭവം. വേദിയിലിരുന്ന എംഎൽഎയുടെ അരികിൽ സ്ഫോടകവസ്തു വീണ് പൊട്ടിത്തെറിക്കുകയായിരുന്നു.
ചടങ്ങിനോടനുബന്ധിച്ച് വെടിക്കെട്ടുണ്ടായിരുന്നു. പടക്കം തെറിച്ച് സ്റ്റേജിൽ വീണ് പൊട്ടിയതായിരിക്കാമെന്നും അന്വേഷണം നടന്നുവരികയാണെന്നും സിറ്റി പോലീസ് കമ്മീഷണർ ഭാസ്കർ റാവു പറഞ്ഞു.
അതേസമയം, സംഭവം ആസൂത്രിതമാണെന്ന് സംശയമുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും മകൻ മുഹമ്മദ് നാലപ്പാട് ആവശ്യപ്പെട്ടു. ഉന്നത പോലീസ് സംഘം സ്ഥലം സന്ദർശിച്ചു. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി സാമ്പിൾ ശേഖരിച്ചു. വലതുകാലിന് പരിക്കേറ്റ് സെന്റ് ഫിലോമിനാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഹാരിസ് ഇന്നലെ വൈകുന്നേരം ആശുപത്രി വിട്ടു.
ബംഗളൂരുവിൽ സ്ഫോടനം: എംഎൽഎയ്ക്ക് പരിക്ക്
11:38 PM Jan 23, 2020 | Deepika.com