ഐഎസ് ബന്ധം: മൂന്നു പേർ പിടിയിൽ
11:38 PM Jan 23, 2020 | Deepika.com
രാമനാഥപുരം (തമിഴ്നാട്): ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് മൂന്നു പേർ പോലീസ് പിടിയിലായി. ബി. മുഹമ്മദ് അലി, പുര ഗാനി, അമീർ എന്നിവരാണ് ദേവിപട്ടണത്തുനിന്ന് പിടിലായത്. ഷേക്ക് ദാവൂദ് എന്നൊരാൾ രക്ഷപ്പെട്ടതായും പോലീസ് അറിയിച്ചു. ജിഹാദി ആശയങ്ങൾ പിടിയിലായവർ പ്രചരിപ്പിച്ചിരുന്നതായി പോലീസ് അറിയിച്ചു.