ന്യൂഡൽഹി: മലയാളികളുടെ എതിർപ്പും പ്രതിഷേധവും കണക്കിലെടുത്ത് റെയിൽവേ മെനുവിൽ പുട്ടും പഴംപൊരിയും അടക്കമുള്ള കേരളീയ വിഭവങ്ങൾ തിരികെയെത്തിച്ചു. കേരളീയ ഭക്ഷണ ശീലത്തിൽ പ്രധാനഭാഗമായ അപ്പം, മുട്ടക്കറി, പൊറോട്ട, ദോശ, ചപ്പാത്തി, പുട്ട്, കടല പഴംപൊരി തുടങ്ങിയ സാധനങ്ങൾ മെനുവിൽനിന്ന് റെയിൽവേ ഒഴിവാക്കിയിരുന്നു.
പഴംപൊരി, ബജി, ഇലയട, കൊഴുക്കട്ട, ഉണ്ണിയപ്പം, നെയ്യപ്പം, സുഖിയൻ എന്നിവയ്ക്കു പകരം സമൂസ, കച്ചോരി, ആലു ബോണ്ട, സ്റ്റഫ്ഡ് പക്കോട എന്നിവയാണ് വിളന്പാൻ തീരുമാനിച്ചിരുന്നത്.
പുട്ടും പഴംപൊരിയും ഇൻ; ആലു ബോണ്ട ഔട്ട്
01:00 AM Jan 23, 2020 | Deepika.com