നിത്യാനന്ദയ്ക്കെതിരേ ഇന്റർപോൾ നോട്ടീസ്
01:00 AM Jan 23, 2020 | Deepika.com
ന്യൂഡൽഹി: സ്വയം പ്രഖ്യാപിത ആൾദൈവം നിത്യാനന്ദയ്ക്കെതിരേ ഇന്റർനാഷണൽ പോലീസ്(ഇന്റർപോൾ) ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. നിത്യാനന്ദയുടെ സാന്പത്തിക ഇടപാടുകൾ, വ്യക്തിബന്ധങ്ങൾ എന്നിവ കണ്ടെത്താനും അംഗരാജ്യങ്ങളോട് ഇന്റർപോൾ നിർദേശം നല്കി.