കരസേന ജവാനും പോലീസ് ഓഫീസർക്കും വീരമൃത്യു
12:00 AM Jan 22, 2020 | Deepika.com
ശ്രീനഗർ: കാഷ്മീരിലെ പുൽവാമയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ കരസേന ജവാനും സ്പെഷൽ പോലീസ് ഓഫീസറും വീരമൃത്യു വരിച്ചു. ഖ്രൂ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. സ്പെഷൽ പോലീസ് ഓഫീസർ ഷബാസ് അഹമ്മദ് സംഭവസ്ഥലത്തു മരിച്ചു. പരിക്കേറ്റ ജവാനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.