കാഷ്മീരിൽ ഇന്‍റർനെറ്റ് അശ്ലീല സിനിമകൾ കാണാനെന്ന് നീതി ആയോഗ് അംഗം

12:27 AM Jan 20, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​രി​ലു​ള്ള​വ​ർ ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത് അ​ശ്ലീ​ല സി​നി​മ​ക​ൾ കാ​ണാ​നെ​ന്ന വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി നീ​തി ആ​യോ​ഗ് അം​ഗം വി.​കെ. സ​ര​സ്വ​ത്. കാ​ഷ്മീ​രി​ൽ ഇ​ന്‍റ​ർ​നെ​റ്റ് ഇ​ല്ലെ​ങ്കി​ൽ എ​ന്താ​ണു പ്ര​ശ്നം? ഇ​ന്‍റ​ർ​നെ​റ്റി​ലൂ​ടെ എ​ന്താ​ണ് അ​വി​ടെ​യു​ള്ള​വ​ർ കാ​ണു​ന്ന​ത്‍? അ​ശ്ലീ​ല സി​നി​മ​ക​ൾ കാ​ണു​ന്ന​ത​ല്ലാ​തെ അ​വ​ർ മ​റ്റൊ​ന്നും ഇ​ന്‍റ​ർ​നെ​റ്റി​ൽ ചെ​യ്യു​ന്നി​ല്ലെ​ന്നും സ​ര​സ്വ​ത് പ​രി​ഹ​സി​ച്ചു.

ധീരു​ഭാ​യി അം​ബാ​നി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ടെ​ക്നോ​ള​ജി​യു​ടെ ച​ട​ങ്ങി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​ഷ്മീ​രി​നു​ള്ള പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ പ്ര​ദേ​ശ​ത്ത് ഇ​ന്‍റ​ർ​നെ​റ്റി​നു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തു സാ​ന്പ​ത്തി​ക മേ​ഖ​ല​യെ യാ​തൊ​രു ത​ര​ത്തി​ലും ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും സ​ര​സ്വ​ത് പ​റ​ഞ്ഞു.