കോയന്പത്തൂർ: കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളി മരിച്ചു. മേട്ടുപ്പാളയം തിമ്മരായംപാളയം രാമചന്ദ്രനാണ് (58) മരിച്ചത്. കഴിഞ്ഞദിവസം രാത്രി 7.30ന് ലിങ്കാപുരം വനപ്രദേശത്തെ നാഗമരപള്ളത്താണ് രാമചന്ദ്രനെ കാട്ടാന ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രനെ കോയന്പത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.
കാട്ടാന ആക്രമണം: തൊഴിലാളി മരിച്ചു
12:08 AM Jan 19, 2020 | Deepika.com