ന്യൂഡൽഹി: വ്യോമപ്രതിരോധത്തിനുള്ള മിസൈൽ സംവിധാനമായ എസ്-400 ട്രയംഫ് 2025-ഓടെ ഇന്ത്യയിലെത്തും. ട്രയംഫിന്റെ അഞ്ചു യൂണിറ്റുകളാണ് ഇന്ത്യ റഷ്യയിൽനിന്നു വാങ്ങുന്നത്. അമേരിക്കയുടെ എതിർപ്പു മറികടന്നാണ് ഈ സംവിധാനം ഇന്ത്യ വാങ്ങുന്നത്. നിലവിലുള്ള അമേരിക്കൻ നിയമമനുസരിച്ച് ഇന്ത്യ ഇവ വാങ്ങിയാൽ ഇന്ത്യക്കെതിരേ അമേരിക്കൻ ഉപരോധം വരും. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉപരോധത്തിൽനിന്ന് ഇന്ത്യക്ക് ഒഴിവ് അനുവദിക്കുമെന്നാണു പ്രതീക്ഷ.
550 കോടി ഡോളറാണ് ഈ വ്യോമപ്രതിരോധ സംവിധാനത്തിനുവേണ്ടിവരിക. 2018 ഒക്ടോബറിൽ ഇതിനുള്ള കരാർ ഒപ്പുവച്ചു. ആദ്യ യൂണിറ്റ് ട്രയംഫ് അടുത്ത വർഷം ലഭിച്ചേക്കും.
റഷ്യൻ മിസൈൽ സംവിധാനം 2025-ൽ എത്തും
12:24 AM Jan 18, 2020 | Deepika.com