ഗാന്ധിജിക്ക് ഭാരതരത്ന: ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി
12:24 AM Jan 18, 2020 | Deepika.com
ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ഭാരത രത്ന നൽകണമെന്ന ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി. രാഷ്ട്ര പിതാവ് എന്നത് ഭാരതരത്ന ബഹുമതിയേക്കാളും മുകളിലാണെന്നും എന്തെങ്കിലും ഒൗദ്യോഗിക അംഗീകാരങ്ങളൊന്നുമില്ലാതെയാണ് ജനങ്ങൾ അദ്ദേഹത്തെ ഏറ്റവും ഉന്നത പദവിയിൽ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നും ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ നിരീക്ഷിച്ചു.