ന്യൂ ഡൽഹി: ഭീകരരെ രക്ഷപ്പെടുത്തുന്നതിനിടെ പിടിയിലായ ജമ്മു കാഷ്മീർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദേവീന്ദർ സിംഗിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നിശബ്ദത പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ദേവീന്ദർ സിംഗ് ഭീകരർക്ക് സുരക്ഷിത താവളം ഒരുക്കിയിരുന്നത് സൈനിക ആസ്ഥാനത്തിനു സമീപത്തെ വസതിയിലാണെന്ന് തെളിഞ്ഞിട്ടുണ്ട്.
അങ്ങനെയെങ്കിൽ പുൽവാമയിലെ ഭീകരാക്രമണത്തിൽ ഭീകരരെ ദേവീന്ദർ എങ്ങനെയാണു സഹായിച്ചതെന്ന് അറിയാൻ ജനങ്ങൾക്കു താത്പര്യമുണ്ട്. കുറ്റക്കാരനെന്നു തെളിഞ്ഞാൽ രാജ്യദ്രോഹക്കുറ്റം ചുമത്തി ഫാസ്റ്റ്ട്രാക്ക് കോടതിവഴി എത്രയും വേഗം ഇയാൾക്കു പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
ദേവീന്ദർ സിംഗിന്റെ കാര്യത്തിൽ മോദിയും അമിത് ഷായും പ്രതികരിക്കാത്തതെന്തെന്നു രാഹുൽ
12:09 AM Jan 17, 2020 | Deepika.com