ഹിമാചൽ സ്പീക്കർ രാജിവച്ചു, ബിജെപി സംസ്ഥാന അധ്യക്ഷനാകും
12:09 AM Jan 17, 2020 | Deepika.com
സിംല: ഹിമാചൽപ്രദേശ് നിയമസഭാ സ്പീക്കർ രാജീവ് ബിൻഡാൽ രാജിവച്ചു. ഇദ്ദേഹം ബിജെപി സംസ്ഥാന അധ്യക്ഷനാകും. ഇന്നലെ ഡെപ്യൂട്ടി സ്പീക്കർ ഹൻസ്രാജിനാണു ബിൻഡാൽ രാജി സമർപ്പിച്ചത്. ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെ.പി. നഡ്ഡയുടെ ഉറ്റ അനുയായി ആണ് ബിൻഡാൽ.