കോൽക്കത്ത: മഹാഭാരതത്തിലെ അർജുനന്റെ അന്പുകൾക്ക് അണുശക്തിയുണ്ടായിരുന്നുവെന്ന് പശ്ചിമബംഗാൾ ഗവർണർ ജഗ്ദീപ് ധാൻകർ. ചൊവ്വാഴ്ച 45-ാം ഈസ്റ്റേൺ ഇന്ത്യ സയൻസ് ഫെയറിൽ സംസാരിക്കവേയായിരുന്നു ഗവർണറുടെ പ്രസ്താവന. ഇതിനെതിരേ വ്യാപക വിമർശനമുയർന്നു. എന്നാൽ തന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായും തന്നെ വിമർശിക്കുന്നവർ ഇന്ത്യയുടെ ചരിത്രവും സംസ്കാരവും വായിക്കണമെന്നും ജഗ്ദീപ് ധൻകർ പറഞ്ഞു.
രാമായണകാലത്ത് വിമാനങ്ങൾ ഉണ്ടായിരുന്നുവെന്നും ഗവർണർ പറഞ്ഞിരുന്നു.
അർജുനന്റെ അന്പിന് അണുശക്തി ഉണ്ടായിരുന്നുവെന്ന് ബംഗാൾ ഗവർണർ
12:27 AM Jan 16, 2020 | Deepika.com