മുംബൈ: മുൻ ബോളിവുഡ് താരത്തെ വിമാനത്തിൽ ഉപദ്രവിച്ചെന്ന കേസിൽ നാല്പത്തൊന്നുകാരന് പോക്സോ കോടതി മൂന്നു വർഷം കഠിനതടവ് വിധിച്ചു. 2017 ഡിസംബറിലായിരുന്നു സംഭവം. അന്ന് പെൺകുട്ടിക്ക് 17 വയസായിരുന്നതിനാലാണ് പോക്സോ കേസെടുത്തത്.
എയർ വിസ്റ്റാര വിമാനത്തിൽ മുംബൈയിൽനിന്നു ഡൽഹിക്കു പോകവേ ദുരനുഭവം നേരിട്ടതായി പെൺകുട്ടി ലൈവ് വീഡിയോയിൽ ആരോപിക്കുകയായിരുന്നു. പിൻസീറ്റിലിരുന്ന പ്രതി കാലുപയോഗിച്ച് പുറത്തും കഴുത്തിലും തടവിയെന്നാണ് പറഞ്ഞത്. ഇതിനു പിന്നാലെ പെൺകുട്ടി അഭിനയം ഉപേക്ഷിച്ചു.
സിനിമാതാരത്തെ വിമാനത്തിൽ ഉപദ്രവിച്ചയാൾക്കു മൂന്നു വർഷം തടവ്
12:27 AM Jan 16, 2020 | Deepika.com