ശ്രീനഗർ: മുൻ കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ നിലവിൽ പാർപ്പിച്ചിരിക്കുന്ന സർക്കാർ അതിഥിമന്ദിരമായ ഹരിനിവാസിൽനിന്നു മറ്റൊരു സർക്കാർ കെട്ടിടത്തിലേക്കു മാറ്റും. ഒമറിന്റെ ഔദ്യോഗികവസതിക്കു സമീപമുള്ള വീട്ടിലേക്കാണ് മാറ്റുന്നത്. ഇദ്ദേഹം വീട്ടുതടങ്കലിൽതന്നെ തുടരും.
2019 ഓഗസ്റ്റ് അഞ്ചിനു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെത്തുടർന്ന് മുൻ കാഷ്മീർ മുഖ്യമന്ത്രിമാരായ, ഒമർ അബ്ദുള്ള, ഫാറൂഖ് അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവരും പ്രമുഖ നേതാക്കളും വീട്ടുതടങ്കലിലാണ്.
ഒമർ അബ്ദുള്ളയെ മറ്റൊരു കെട്ടിടത്തിലേക്കു മാറ്റും, വീട്ടുതടങ്കൽ തുടരും
12:27 AM Jan 16, 2020 | Deepika.com