ന്യൂഡൽഹി: ഡിവൈഎസ്പി ദേവീന്ദർ സിംഗിന്റെ അറസ്റ്റിനു പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. സിംഗിനു തന്നെ ഭീകരരെ കൊണ്ടു പോകാൻ സാധിക്കില്ല.
പുൽവാമ ഭീകരാക്രമണത്തിനു പിന്നിലെ ശരിയായ കുറ്റവാളികൾ ആരാണെന്ന ചോദ്യമാണ് ഉയരുന്നത് കോൺഗ്രസ് ലോക്സഭാ നേതാവ് ആധീർ രഞ്ജൻ ചൗധരി പറഞ്ഞു. അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥന്റെ പേര് ദേവീന്ദർ സിംഗ് എന്നതിനു പകരം ദേവീന്ദർ ഖാൻ എന്നായിരുന്നെങ്കിൽ ആർഎസ്എസിന്റെ ട്രോൾ റജിമെന്റിന്റെ പ്രതികരണം വേറെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ വൻ ഗൂഢാലോചനയുണ്ടെന്ന് കോൺഗ്രസ് വക്താവ് രണദീപ് സുർജേവാല പറഞ്ഞു.
ഡിവൈഎസ്പിയുടെ അറസ്റ്റിൽ വൻ ഗൂഢാലോചന; പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ്
12:23 AM Jan 15, 2020 | Deepika.com