ഗോഹട്ടിയിൽ വെടിയേറ്റ രണ്ടുപേർകൂടി മരിച്ചു
12:43 AM Dec 16, 2019 | Deepika.com
ഗോഹട്ടി: പൗരത്വ ഭേദഗതി ബില്ലിനെതിരേ പ്രതിഷേധിച്ചവർക്കു നേർക്ക് ആസാമിലെ ഗോഹട്ടിയിൽ പോലീസ് നടത്തിയ വെടിവയ്പിൽ പരിക്കേറ്റ രണ്ടുപേർകൂടി ഇന്നലെ മരിച്ചു. ഇതോടെ വെടിവയ്പിൽ മരണം അഞ്ചായി. പോലീസ് വെടിവയ്പിൽ നാലു പേർ മരിച്ചുവെന്നാണ് ഔദ്യോഗിക വിശദീകരണം ഈശ്വർ നായക് എന്നയാൾ ശനിയാഴ്ച രാത്രിയും അബ്ദുൾ അലിം ഇന്നലെ രാവിലെയുമാണു ഗോഹട്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. വെടിയുണ്ടയേറ്റ് പരിക്കുകളോടെ 27 പേരെ മെഡിക്കൽ കോളജ് ആശുപ്രതിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.