കുൽദീപ് സെൻഗറിനെതിരേയുള്ള മാനഭംഗക്കേസിൽ വിധി ഇന്ന്

12:38 AM Dec 16, 2019 | Deepika.com
ന്യൂ​​​ഡ​​​ൽ​​​ഹി: ബി​​​ജെ​​​പി​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്ക​​​പ്പെ​​​ട്ട മു​​​ൻ എം​​​എ​​​ൽ​​​എ കു​​​ൽ​​​ദീ​​​പ് സെ​​ൻ​​​ഗ​​​റി​​​നെ​​​തി​​​രേ​​​യു​​​ള്ള മാ​​​ന​​​ഭം​​​ഗ​​​ക്കേ​​​സി​​​ൽ ഡ​​​ൽ​​​ഹി കോ​​​ട​​​തി ഇ​​​ന്നു വി​​​ധി പ്ര​​​ഖ്യാ​​​പി​​​ക്കും. 2017ൽ ​​​ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ഉ​​​ന്നാ​​​വോ​​​യി​​​ൽ യു​​​വ​​​തി​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി മാ​​​ന​​​ഭം​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നാ​​​ണു പ​​​രാ​​​തി.

2017ൽ ​​​കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം ന​​​ട​​​ക്കു​​​ന്പോ​​​ൾ പെ​​​ൺ​​​കു​​​ട്ടി​​​ക്കു പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​യി​​​രു​​​ന്നി​​​ല്ല. കൂ​​​ട്ടു​​​പ്ര​​​തി​​​യാ​​​യ ശ​​​ശി സിം​​​ഗി​​​നെ​​​തി​​​രേ​​​യും കോ​​​ട​​​തി കു​​​റ്റം​​​ചു​​​മ​​​ത്തി​​​യി​​​രു​​​ന്നു.

ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ബം​​​ഗേ​​​ർ​​​മാ​​​വു​​​വി​​​ൽ​​​നി​​​ന്ന് നാ​​​ലു ത​​​വ​​​ണ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട സെ​​ൻ​​ഗ​​​റി​​​നെ 2019 ഓ​​​ഗ​​​സ്റ്റി​​​ൽ മാ​​​ന​​​ഭം​​​ഗ​​​ക്കേ​​​സി​​​ൽ പ്ര​​​തി​​​ചേ​​​ർ​​​ക്ക​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ബി​​​ജെ​​​പി പു​​​റ​​​ത്താ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഗൂ​​​ഢാ​​​ലോ​​​ച​​​ന, ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​ക​​​ൽ, വി​​​വാ​​​ഹ വാ​​​ഗ്ദാ​​​നം ന​​​ല്കി വ​​​ഞ്ചി​​​ക്ക​​​ൽ, മാ​​​ന​​​ഭം​​​ഗ​​​പ്പെ​​​ടു​​​ത്ത​​​ൽ എ​​​ന്നീ കു​​​റ്റ​​​ങ്ങ​​​ളും കു​​​ട്ടി​​​ക​​​ൾ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള ലൈം​​​ഗി​​​ക അ​​​തി​​​ക്ര​​​മം ത​​​ട​​​യു​​​ന്ന പോ​​​ക്സോ നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള കു​​​റ്റ​​​വു​​​മാ​​​ണു സെ​​ൻ​​​ഗ​​​റി​​​നെ​​​തി​​​രേ ചു​​​മ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

ഈ ​​​വ​​​ർ​​​ഷം ജൂ​​​ലൈ 28ന് ​​​കാ​​​റി​​​ൽ ട്ര​​​ക്കി​​​ടി​​​ച്ചു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ പെ​​​ൺ​​​കു​​​ട്ടി​​​ക്ക് ഗു​​​രു​​​ത​​​ര പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ര​​​ണ്ടു ബ​​​ന്ധു​​​ക്ക​​​ൾ മ​​​രി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​തോ​​​ടെ കു​​​ൽ​​​ദീ​​​പ് സെം​​​ഗ​​​ർ, സ​​​ഹോ​​​ദ​​​ര​​​ൻ അ​​​തു​​​ൽ എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ​​​യും മ​​​റ്റ് ഒ​​​ൻ​​​പ​​​തു പേ​​​ർ​​​ക്കെ​​​തി​​​രേ​​​യും കോ​​​ട​​​തി കൊ​​​ല​​​പാ​​​ത​​​ക​​​ക്കു​​​റ്റം ചു​​​മ​​​ത്തി. അ​​​പ​​​ക​​​ട​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ൽ ല​​​ക്നോ​​​യി​​​ലെ ആ‍ശു​​​പ​​​ത്രി​​​യി​​​ൽ​​​നി​​​ന്ന് യു​​​വ​​​തി​​​യെ ഡ​​​ൽ​​​ഹി​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഡ​​​ൽ​​​ഹി എ​​​ഐ​​​ഐ​​​എം​​​എ​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​ത്യേ​​​ക കോ​​​ട​​​തി സ്ഥാ​​​പി​​​ച്ചാ​​​ണ് പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ഇ​​​തി​​​നി​​​ടെ, അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ആ​​​യു​​​ധം കൈ​​​വ​​​ശം​​​വ​​​ച്ചെ​​​ന്ന കേ​​​സി​​​ൽ പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ അ​​​ച്ഛ​​​നെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ജു​​​ഡീ​​​ഷ​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ലി​​​രി​​​ക്കെ ഇ​​​ദ്ദേ​​​ഹം മ​​​രി​​​ച്ചു. ഈ ​​​സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ​​​നി​​​ന്നു കേ​​​സ് മാ​​​റ്റി​​​ത്ത​​​ര​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​ന് പെ​​​ൺ​​​കു​​​ട്ടി സു​​​പ്രീം​​​കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സാ​​​യി​​​രു​​​ന്ന ര​​​ഞ്ജ​​​ൻ ഗോ​​​ഗോ​​​യി​​​ക്ക് ക​​​ത്തെ​​​ഴു​​​തി. ചീ​​​ഫ് ജ​​​സ്റ്റീ​​​സി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം മാ​​​ന​​​ഭം​​​ഗ​​​ക്കേ​​​സ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള അ​​​ഞ്ചു കേ​​​സു​​​ക​​​ൾ ല​​​ക്നോ കോ​​​ട​​​തി​​​യി​​​ൽ​​​നി​​​ന്ന് ഡ​​​ൽ​​​ഹി കോ​​​ട​​​തി​​​യി​​​ലേ​​​ക്കു മാ​​​റ്റി.

സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം പെ​​​ൺ​​​കു​​​ട്ടി​​​ക്ക് സി​​​ആ​​​ർ​​​പി​​​എ​​​ഫ് സു​​​ര​​​ക്ഷ ന​​​ല്കി. ഡ​​​ൽ​​​ഹി വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ത​​​ല​​​സ്ഥാ​​​ന ന​​​ഗ​​​രി​​​യി​​​ലെ ഒ​​​രു വാ​​​ട​​​ക​​​ക്കെ​​​ട്ടി​​​ട​​​ത്തി​​​ലാ​​​ണ് പെ​​​ൺ​​​കു​​​ട്ടി​​​യും കു​​​ടും​​​ബ​​​വും താ​​​മ​​​സി​​​ക്കു​​​ന്ന​​​ത്.

45 ദി​​​വ​​​സ​​​ത്തെ വി​​​ചാ​​​ര​​​ണ​​ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യാ​​​ണ് മാ​​​ന​​​ഭം​​​ഗ​​​ക്കേ​​​സി​​​ൽ ഡ​​​ൽ​​​ഹി കോ​​​ട​​​തി ഇ​​​ന്നു വി​​​ധി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​ത്. കോ​​​ട​​​തി ന​​​ട​​​പ​​​ടി​​​ക​​​ൾ കാ​​​മ​​​റ​​​യി​​​ൽ പ​​​ക​​​ർ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. സെം​​​ഗ​​​റി​​​നെ​​​തി​​​രേ കൊ​​​ല​​​പാ​​​ത​​​കം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള മ​​​റ്റു നാ​​​ലു കേ​​​സു​​​ക​​​ളി​​​ൽ വി​​​ചാ​​​ര​​​ണ ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​ണ്. സി​​​ബി​​​ഐ​​​യു​​​ടെ​​​യും പ്ര​​​തി​​​യു​​​ടെ​​​യും വാ​​​ദം കേ​​​ട്ട​​​ശേ​​​ഷ​​​മാ​​​ണ് വി​​​ധി ഇ​​​ന്നു​​​ണ്ടാ​​​കു​​​മെ​​​ന്ന് ജി​​​ല്ലാ ജ​​​ഡ്ജി ധ​​​ർ​​​മേ​​​ഷ് ശ​​​ർ​​​മ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ട​​​ത്.