പൗരത്വ ബിൽ സവർക്കറിന്‍റെ വീക്ഷണങ്ങൾക്ക് എതിര്: താക്കറെ

12:38 AM Dec 16, 2019 | Deepika.com
നാ​​ഗ്പു​​ർ: കേ​​ന്ദ്രസ​​ർ​​ക്കാ​​ർ പാ​​സാ​​ക്കി​​യ പൗ​​ര​​ത്വ ഭേ​​ദ​​ഗ​​തി ബി​​ൽ വി.​​ഡി. സ​​വ​​ർ​​ക്ക​​റി​​ന്‍റെ വീ​​ക്ഷ​​ണ​​ങ്ങ​​ൾ​​ക്കെ​​തി​​രാ​​ണെ​​ന്നു മ​​ഹാ​​രാ​​ഷ്‌​​ട്ര മു​​ഖ്യ​​മ​​ന്ത്രി ഉ​​ദ്ധ​​വ് താ​​ക്ക​​റെ. സ്ത്രീ​​സു​​ര​​ക്ഷ, തൊ​​ഴി​​ലി​​ല്ലാ​​യ്മ, കാ​​ർ​​ഷി​​ക പ്ര​​തി​​സ​​ന്ധി തു​​ട​​ങ്ങി​​യ യ​​ഥാ​​ർ​​ഥ വി​​ഷ​​യ​​ങ്ങ​​ളി​​ൽ ശ്ര​​ദ്ധ തി​​രി​​ക്കാ​​നാ​​ണു പൗ​​ര​​ത്വ ബി​​ൽ പോ​​ലെ​​യു​​ള്ള വി​​ഷ​​യ​​ങ്ങ​​ൾ ഉ​​യ​​ർ​​ത്തു​​ന്ന​​തെ​​ന്ന് താ​​ക്ക​​റെ പ​​റ​​ഞ്ഞു. നി​​യ​​മ​​സ​​ഭ​​യു​​ടെ ശീ​​ത​​കാ​​ല​​സ​​മ്മേ​​ള​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.