പരസ്യം പിൻവലിക്കണമെന്ന് ബംഗാൾ ഗവർണർ
12:38 AM Dec 16, 2019 | Deepika.com
കോൽക്കത്ത: പശ്ചിമബംഗാളിൽ പൗരത്വ ഭേദഗതി നിയമവും പൗരത്വ എൻആർസിയും നടപ്പാക്കില്ലെന്നു വ്യക്തമാക്കി നല്കിയ പരസ്യം റദ്ദാക്കണമെന്നു ഗവർണർ ജഗദീപ് ധൻകർ. സർക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും ഇത്തരം പ്രചാരണങ്ങൾക്കു പൊതു ഖജനാവിൽനിന്നു പണം ചെലവഴിക്കാനാകില്ലെന്നും ഗവർണർ പറഞ്ഞു.