പൗരത്വ ബിൽ: അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ സംഘർഷം
12:38 AM Dec 16, 2019 | Deepika.com
അലിഗഡ്: പൗരത്വ ഭേദഗതി ബില്ലിനെതിരേ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ നൂറു കണക്കിനു വിദ്യാർഥികൾ പ്രതിഷേധം നടത്തി. വിദ്യാർഥികളും പോലീസും യൂണിവേഴ്സിറ്റി ഗേറ്റിൽ ഏറ്റുമുട്ടി. വിദ്യാർഥികളെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തി. കണ്ണീർവാതകവും പ്രയോഗിച്ചു. സംഘർഷത്തെത്തുടർന്നു ജനുവരി അഞ്ചു യൂണിവേഴ്സിറ്റി അടച്ചിടുമെന്ന് എഎംയു രജിസ്ട്രാർ അബ്ദുൾ ഹമീദ് അറിയിച്ചു.